---
title: "ഞാൻ കാശിക്ക് പോകുന്നു': കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു; കേരളത്തിന് പുറത്തേക്കും അന്വേഷണം"
english_title: "17-Year-Old Boy Missing From Peringathur Kannur, Police Expand Search Outside Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377901/kannur-peringathur-17-year-old-boy-missing-kashi-letter`"
published_at: "2026-08-11T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa42614d50_1000226193.jpg"
keywords: ["Kannur", "Peringathur", "Missing Boy", "Shivasurya", "Kashi Letter"]
---

# ഞാൻ കാശിക്ക് പോകുന്നു': കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു; കേരളത്തിന് പുറത്തേക്കും അന്വേഷണം

> **Lead Summary:** **കണ്ണൂർ**: 'ഞാൻ കാശിക്ക് പോകുന്നു' എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യ ആണ് നാടുവിട്ടത്. 3 ദിവസം മുൻപാണ് കുട്ടിയെ കാണാതായത്.

## Article Content

**കണ്ണൂർ**: 'ഞാൻ കാശിക്ക് പോകുന്നു' എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യ ആണ് നാടുവിട്ടത്. 3 ദിവസം മുൻപാണ് കുട്ടിയെ കാണാതായത്.

`'ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും'` എന്നാണ് ശിവസൂര്യ കത്തിൽ കുറിച്ചിരിക്കുന്നത്. മൊബൈൽ ഗെയിം അമിതമായി കളിക്കുന്നത് വിലക്കിയതോടെയാണ് നാടുവിട്ടതെന്നാണ് വിവരം. ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോൺ അച്ഛൻ ജിഗീഷ് വാങ്ങിവെച്ചിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിദ്യാർഥി ഇറങ്ങിപ്പോയത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

കാണാതായ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377901/kannur-peringathur-17-year-old-boy-missing-kashi-letter`)